വരുന്ന രണ്ടാഴ്ച മഴ തകർക്കും: സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനം

single-img
27 June 2020

വരുന്ന രണ്ടാഴ്ച സംസ്ഥാനത്ത് മഴ കനക്കുമെന്ന് പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മണ്‍സൂണ്‍ മഴയില്‍ ഇതുവരെ 18 ശതമാനത്തിന്റെ കുറവുണ്ടായതായും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ജൂലൈ 17 മുതല്‍ ജൂലൈ 23 വരെ  സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. 

ജൂണ്‍ 26 മുതല്‍ ജൂലൈ 02 വരെയുള്ള ആഴ്ചയില്‍ കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴ 53.7 മില്ലിമീറ്ററാണ്. ഇത്തവണ ഈ ആഴ്ചയില്‍ 105.8 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇത് സാധാരണ മഴയേക്കാള്‍ 97% അധിക മഴയാണ്.

ജൂലൈ 03 മുതല്‍ ജൂലൈ 09 വരെയുള്ള ആഴ്ചയില്‍ കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴ 57.7 മില്ലിമീറ്ററാണ്. ഇത്തവണ ഈ ആഴ്ചയില്‍ 89.3 മില്ലിമീറ്റര്‍ ശരാശരി മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇത് സാധാരണ മഴയേക്കാള്‍ 55% അധിക മഴയാണ്. ജൂലൈ 10 മുതല്‍ ജൂലൈ 16 വരെ  സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്.