സമ്പദ് വ്യവസ്ഥയുടെ തകർച്ച; ഇന്ധനവിലയിൽ റെക്കോർഡ് വർദ്ധനവുമായി പാകിസ്താൻ

single-img
27 June 2020

കൊറോണ വൈറസ് വ്യാപനവും പിന്നാലെ പാക് സമ്പദ് വ്യവസ്ഥയില്‍ ഇടിവ് വരികയും ചെയ്തതോടെ ഇന്ധന വിലയിൽ റെക്കോർഡ് വർദ്ധനവ് ഏർപ്പെടുത്തി പാക് സര്‍ക്കാര്‍. ഇപ്പോള്‍ പെട്രോളിയം ഉൽ‌പന്നങ്ങള്‍ക്ക് 27% മുതൽ 66% വരെയാണ് നിരക്ക് വർദ്ധന ഏര്‍പ്പെടുത്തിയത്.

നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് രാജ്യം ഇന്ധനവിലയിൽ റെക്കോർഡ് വർദ്ധനവ് പ്രഖ്യാപിച്ചത്. അതേസമയം ഇന്ധനവില കൂട്ടിയതിനെതിരെ രാജ്യമാകെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇത്തവണ സാമ്പത്തിക വര്‍ഷത്തില്‍ തുടക്കത്തിൽ പ്രതീക്ഷിച്ച 2.4 ശതമാനം വളർച്ചയ്ക്ക് പകരം ജൂൺ 30 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ ജിഡിപി 0.4 ശതമാനം കുറയുമെന്ന് രണ്ടാഴ്ച മുന്‍പ് തന്നെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അറിയിച്ചിരുന്നു.