കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ ശവശരീരം ശ്മാശാനത്തിലേക്കു കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രത്തിൽ

single-img
27 June 2020

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വ്യക്തിയെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ഉപയോഗിച്ചത് മണ്ണുമാന്തി യന്ത്രം. കോവിഡ് ബാധിച്ചു മരിച്ച വൃ​ദ്ധ​ന്‍റെ മൃ​ത​ശ​രീ​രമാണ് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ല്‍ ശ്മശാനത്തിൽ എത്തിച്ചത്. . ആ​ന്ധ്രാ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. 

സംഭവം വാർത്തയായതിനെ തുടർന്ന് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ധി​കൃ​ത​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ആന്ധ്രാപ്രദേശിലെ ശ്രീ​കാ​കു​ളം ജി​ല്ല​യി​ലെ പ​ലാ​സ സ്വ​ദേ​ശി​യാ​യ 72കാ​ര​നാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ല്‍ നി​ന്നും ശ്മ​ശാ​ന​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കു​വാ​ൻ അ​ധി​കൃ​ത​ര്‍ ത​ന്നെ​യാ​ണ് മ​ണ്ണു​മാ​ന്തി യ​ന്ത്രം കൊ​ണ്ടു​വ​ന്ന​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച അ​ധി​കൃ​ര്‍ ഈ ​സ​മ​യം സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ. ​എ​സ്. ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. 

മു​നിസി​പ്പ​ല്‍ ക​മ്മീ​ഷ​ണ​ര്‍, സാ​നി​റ്റ​റി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്നി​വ​രെ​യാ​ണ് ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.