കണ്ണമ്മയും കോശിയും നേർക്ക്‌നേർ കാണുന്ന ആ സീൻ പിറന്നത് ഇങ്ങിനെ; ഗൗരി നന്ദ പറയുന്നു

single-img
27 June 2020

അയ്യപ്പനും കോശിയും എന്ന സിനിമയിൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ച രംഗമായിരുന്നു കണ്ണമ്മയും കോശിയും നേർക്ക്‌നേർ കാണുന്ന ആ സീൻ. ഇപ്പോൾ ഇതാ സീൻ എങ്ങിനെയാണ് ചിത്രീകരിച്ചത് എന്ന് പറയുകയാണ് കണ്ണമ്മയായി വേഷമിട്ട ഗൗരി നന്ദ. റിഹേസൽ ഒന്നും ഇല്ല നേരെ ടേക്ക് ആണ് കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് സംവിധായകൻ സച്ചി എല്ലാ ആർട്ടിസ്റ്റിന്റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത് എന്ന് ഗൗരി പറയുന്നു.

സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായിരുന്നു അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ അയ്യപ്പനും കോശിയും.അന്ന് ആ സീൻ ചെയ്തു കഴിഞ്ഞപ്പോൾ ആ മുഖംതാൻ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു . ഇന്നും തനിക്ക് ഓർമ്മയുണ്ട് ആ മുഖം എന്നും ഗൗരി പറയുന്നു.

ആദ്യടേക്കിൽ ദേഷ്യത്തിൽ താൻ ഡയലോഗ് പറഞ്ഞപ്പോൾ ശരിയായില്ല. അടുത്ത് നിന്ന രാജു അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാകുന്നപോലെ ഒന്ന് പറയുമോ എന്ന് പറഞ്ഞു അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു . കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ഏറ്റവും നിർണായകരമായ സീൻ ആണ് അത്. ഗൗരിയുടെ കുറിപ്പ് വായിക്കാം.

കണ്ണമ്മയും കോശിയും നേർക്ക്‌നേർ കാണുന്ന ആ സീൻ സച്ചിയേട്ടൻ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ ഞാൻ : മന്ത്രിമാരടക്കം…

Posted by Gowri Nandha on Friday, June 26, 2020