കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ എത്തി; പരിശോധന നടത്തിയപ്പോള്‍ യുവതി പുരുഷന്‍; ഫലം കേട്ടപ്പോള്‍ ‘യുവതി’ക്കും ഞെട്ടല്‍

single-img
26 June 2020

കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചെന്ന യുവതി പുരുഷനാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതര്‍. യുവതിയെ പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് യുവതി യഥാര്‍ത്ഥത്തില്‍ സ്ത്രീയല്ല, പുരുഷനാണെന്ന് പറയുകയുമുണ്ടായത്. ഈ സമയം തന്നെയാണ് തന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ കുറിച്ച് ‘യുവതി’ക്കും മനസ്സിലാകുന്നത്. ഇത്രകാലമായി മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെയായിരുന്നു മുപ്പതുകാരിയായ പശ്ചിമബംഗാള്‍ ബിര്‍ഭും സ്വദേശിയായ ‘യുവതി’യുടെ ജീവിതം.

എന്നാൽ കുറച്ചു മാസങ്ങള്‍ക്കു മുൻപായിരുന്നു കടുത്ത വയറുവേദനയുമായി ഇവര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് കാന്‍സര്‍ ആശുപത്രിയില്‍ എത്തിയത്. ഇവിടുത്തെ ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. അനുപം ദത്തയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. സൗമെന്‍ ദാസും ചേര്‍ന്ന് പരിശോധനകള്‍ നടത്തിയ പിന്നാലെയാണ് ‘യുവതി’ യഥാര്‍ത്ഥത്തില്‍ യുവാവാണെന്ന് മനസ്സിലാകുന്നത്. കാഴ്ചയിൽ പോലും അവര്‍ ഒരു സ്ത്രീയാണ്. ശബ്ദം പോലും സ്ത്രീകളുടേതു പോലെയാണ്. അതേപോലെ തന്നെ മാറിടവും ഉണ്ട്.

പക്ഷെ ജന്മനാ തന്നെ ഗര്‍ഭപാത്രമോ അണ്ഡാശയമോ ഇല്ല. ഇതേവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ല- ഡോ. ദത്ത വാര്‍ത്ത ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. വളരെ കുറച്ചുമാത്രം കാണപ്പടുന്ന അപൂര്‍വ്വമായ അവസ്ഥയാണിതെന്നും 22,000 പേരില്‍ ഒരാള്‍ക്കു മാത്രമാണ് ഇങ്ങനെ വരുന്നതെന്നും ഡോക്ടര്‍ പറയുന്നു.

പരിശാധനയിൽ ‘യുവതി’ക്ക് ബ്ലൈന്‍ഡ് വജൈന എന്ന അവസ്ഥയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ കാരിയോടൈപ്പിങ് ടെസ്റ്റ് നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് അവരുടെ ക്രോമസോമുകള്‍ എക്‌സ്,വൈ ആണെന്ന് വ്യക്തമായത്. സാധാരണയായി എക്‌സ്,എക്‌സ് ക്രോമസോമുകളാണ് സ്ത്രീകളുടേത്. അതേപോലെ തന്നെ പരിശോധനയില്‍, ശരീരത്തിനുള്ളില്‍ വൃഷണങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

ബയോപ്‌സിപരിശോധനയിൽ ഇവര്‍ക്ക് ടെസ്റ്റിക്കുലര്‍ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ യുവതി കീമോതെറാപ്പിക്ക് വിധേയായി കൊണ്ടിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ പരിശോധനാ ഫലത്തിന്റെ പിന്നാലെ ഇവരുടെ 28 വയസ്സുള്ള സഹോദരിയും പരിശോധനയ്ക്ക് വിധേയായപ്പോൾ വീണ്ടും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തെത്തി. അവർക്ക് ആന്‍ഡ്രൊജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രൊം ആണെന്നായിരുന്നു പരിശോധനാഫലം. ഈ അവസ്ഥയിൽ ജനിച്ചത് പുരുഷനായാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടേതിനു സമാനമായിരിക്കും.