സൗദിയും യുഎയും കൊറോണ വിമുക്തമാകുന്നു: സൗ​ദി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ രോഗ വിമുക്തരായത് അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ

single-img
26 June 2020

പ്രവാസികളെ സംബന്ധിച്ച് വളരെ നല്ല വാർത്തയാണ് ഗൾഫ് മേഖലകളിൽ നിന്നും ഉയരുന്നത്. സൗ​ദി​യി​ലും യു​എ​ഇ​യി​ലും കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നതായാണ് റിപ്പോർട്ടുകൾ. സൗ​ദി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​രാണ് രോ​ഗ​മു​ക്ത​രാ​യത്. 

ഒരു ഗൾഫ് രാജ്യത്ത് ഒ​രു ദി​വ​സം ഇ​ത്ര​യ​ധി​കം പേ​ർ സു​ഖം പ്രാ​പി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. യു​എ​ഇ​യി​ലും വ്യാ​ഴാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെന്നുള്ളതും ആശ്വാസം പകരുന്നു. 

സൗ​ദി​യി​ൽ 5085 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ട​പ്പോ​ൾ പു​തു​താ​യി 3,372 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 41 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 1420 ആ​യി. ആ​കെ 1,70,639 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 1,17,882 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

യു​എ​ഇ​യി​ൽ ഇ​ന്ന​ലെ 760 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 308 ആ​യി. പു​തു​താ​യി 430 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൊ​ത്തം രോ​ഗ​ബാ​ധി​ത​ർ 46,563. ആ​കെ 35,165 പേ​ർ രോ​ഗ​മു​ക്തി നേ​ടി.