നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ ചിത്രം വര; രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

single-img
26 June 2020

സ്വന്തം നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌യുടെയും ചെയ്ത സംഭവത്തിൽ രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തി സ്വാതന്ത്യത്തില്‍ ഇടപെടുന്ന പ്രവൃത്തിയാണുണ്ടായതെന്നും ഹർജിയിൽ രഹ്ന ചൂണ്ടിക്കാട്ടുന്നു. ഈവിഷയത്തിൽ പോലീസ് കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ നേരത്തെ വ്യക്തമാക്കിയിരുന്നു. ശരിയായ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്നതിന്‍റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് രഹ്ന പറയുന്നത്. ഇന്നലെത്തന്നെ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തിയിരുന്നു.

ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സൗത്ത് സി ഐ കെ.ജി അനീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് ചിത്രം വരയ്ക്കാനുപയോഗിച്ച പെയിന്‍റ്, ബ്രഷ് അടക്കമുള്ളവ സീല്‍ ചെയ്തു. അതേപോലെ തന്നെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവയും കസ്റ്റഡിയിലെടുക്കുകയുണ്ടായി. നിലവിൽ രഹ്ന ഒളിവില്‍ പോയതെന്നാണ് പോലീസ് നല്‍കുന്ന സൂചന.