അവൾ സുഖംപ്രാപിക്കുന്നു: അ​ച്ഛ​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യ പിഞ്ചു കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ കൂടുതൽ പുരോഗതി

single-img
26 June 2020

കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ച്ഛ​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ കൂ​ടു​ത​ൽ പു​രോ​ഗ​തി. കു​ഞ്ഞ് കൂ​ടു​ത​ൽ സ​മ​യം ഉ​ണ​ർ​ന്നി​രി​ക്കു​ന്നു​ണ്ടെ​ന്നും ശ​രീ​രോ​ഷ്മാ​വും ദ​ഹ​ന​വും സാ​ധാ​ര​ണ​നി​ല​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ച്ഛ​ൻ ത​ല​യ്ക്കി​ടി​ക്കു​ക​യും ക​ട്ടി​ലി​ലേ​ക്ക് എ​ടു​ത്തെ​റി​യു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വം ഒ​ഴി​വാ​ക്കാ​ൻ 54 ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നു തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ത​ല​യി​ലേ​റ്റ ക്ഷ​ത​ത്തി​നു ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി മൂ​ന്ന് ദി​വ​സം പി​ന്നി​ടു​മ്പോ​ൾ കു​ഞ്ഞ് സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണു​ള്ള​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 18നു ​പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​ങ്ക​മാ​ലി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ കു​ഞ്ഞ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.