മറ്റുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരും പിണറായി വിജയനെ പോലെ അര്‍ദ്ധരാത്രിയില്‍ കുടചൂടുന്നില്ല: കെ സുരേന്ദ്രന്‍

single-img
26 June 2020

കൊറോണ ടെസ്റ്റ് നടത്തി പോസിറ്റീവായവരെ ഒരു വിമാനത്തില്‍ കൊണ്ടുവരണമെന്ന പോലുള്ള ഭൂലോക മണ്ടത്തരം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിന്റേത് എന്നും മറ്റുള്ള സംസ്ഥാന മുഖ്യമന്ത്രിമാരാരും പിണറായി വിജയനെ പോലെ അര്‍ദ്ധരാത്രിയില്‍ കുടചൂടുന്നില്ല എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതിന്റെ അതിന്റെ ജാള്യത മറയ്ക്കാനാണ് സംസ്ഥാന മന്ത്രിമാരും സിപി.എം നേതാക്കളും കേന്ദ്ര മന്ത്രി വി.മുരളീധരനെതിരെ ആക്രോശിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തികച്ചും ബാലിശമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന മുഖ്യമന്ത്രി തലയ്ക്കുള്ളില്‍ ആള്‍താമസമുള്ളവരെ ഉപദേശികളാക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ കേരള കേരളാ സർക്കാർ അയച്ച രണ്ട് കത്തുകള്‍ക്ക് കേന്ദ്രം നല്‍കിയ രണ്ട് മറുപടികളില്‍ ഒന്നുമാത്രം പുറത്തുവിട്ട സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിലവാരമില്ലാത്ത പിആര്‍ പ്രവര്‍ത്തനമാണെന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പ്രവാസികൾ കേരളത്തിലേക്ക് വരുന്നതിന്റെ മുൻപ് കൊറോണ ടെസ്റ്റ് നടത്തണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. പക്ഷെ അങ്ങിനെ ചെയ്യുന്നത് നടപ്പില്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ മാനദണ്ഡമാണെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. യാത്രക്കാർ എല്ലാവരും ഫേസ്മാസ്‌ക്കും ഗ്ലൗസും ധരിക്കണം എന്ന രണ്ടാമത്തെ കത്താണ് കേന്ദ്രം അംഗീകരിച്ചത്.

നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളെല്ലാം മാസ്‌ക്കും ഗ്ലൗസും ധരിച്ചാണ് വരുന്നതെന്നിരിക്കെ ഇതിനൊക്കെ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് വങ്കത്തരവും അല്‍പ്പത്തരവുമാണ്. മുഖ്യമന്ത്രിക്ക് മാന്യതയുണ്ടെങ്കില്‍ കേന്ദ്രം അയച്ച രണ്ട് കത്തും സംസ്ഥാനം പുറത്തുവിടട്ടെയെന്നും സുരേന്ദ്രന്‍ പറയുകയുണ്ടായി.