പ്രവാസികൾക്കായി വി മുരളീധരൻ്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ പ്രവർത്തിക്കുമ്പോൾ സംസ്ഥാന സർക്കാർ പാരവയ്ക്കുന്നു: കെ സുരേന്ദ്രൻ

single-img
26 June 2020

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിന് പാരവെയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിൻ്റെ ശ്രമമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

നോര്‍ക്ക വഴി രജിസ്റ്റര്‍ നടത്താന്‍ പറഞ്ഞ് ലക്ഷക്കണക്കിന് പ്രവാസികളെ സര്‍ക്കാര്‍ പറ്റിച്ചതെന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ ഒന്നര മാസം കൊണ്ട് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.