ഇന്ത്യ നല്‍കിയ പോലെ ആദരവ് ലഭിച്ചില്ല; ആരോപണവുമായി അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുടുംബാംഗങ്ങള്‍

single-img
26 June 2020

ഇന്ത്യ ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ സംഭവിച്ച ആള്‍ നഷ്ടത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചില്ല എങ്കിലും സൈനികരുടെ കുടുംബങ്ങളെ സാന്ത്വനിപ്പിക്കാന്‍ ചൈന ശ്രമം നടത്തുന്നു. അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ചൈനയുടെ സൈനികര്‍ കൊല്ലപ്പെട്ടതായുള്ള സൂചനകള്‍ നല്‍കുന്നത് ഗ്‌ളോബല്‍ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ടുകളിലായിരുന്നു. സൈനികര്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ 40 ലധികം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്ന ഇന്ത്യയുടെ വാദം.

പക്ഷെ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രതികരണവും ചൈന ഇതുവരെ നടത്തിയിട്ടുമില്ല. തങ്ങള്‍ ചൈനീസ് സൈന്യത്തില്‍ ഏറ്റവും ഉയര്‍ന്ന ബഹുമതികളോടെയാണ് മരണമടഞ്ഞവരെ പരിഗണിച്ചതെന്നും വീരന്മാര്‍ എന്നും ഓര്‍മ്മിക്കപ്പെടേണ്ടവര്‍ ആയതിനാല്‍ ആ രീതിയില്‍ അവര്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും . ശരിയായ സമയം വരുമ്പോള്‍ എല്ലാ വിവരങ്ങളും പൊതുസമൂഹത്തെ അറിയിക്കുമെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്‌ളോബല്‍ ടൈംസ് പറഞ്ഞിരുന്നു.

ഇത്തരത്തില്‍ ലേഖനം എഴുതിയിരിക്കുന്നത് പത്രത്തിന്റെ എഡിറ്റര്‍ ഹു സിജിന്‍ ആണ്. ചൈന തങ്ങളുടെ സൈനികര്‍ക്ക് ഇന്ത്യ നല്‍കിയത് പോലെയുള്ള ആദരവ് നല്‍കിയില്ലെന്ന് ആരോപിച്ച് ലഡാക്കില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനും രണ്ടു ദിവസത്തിന് ശേഷമാണ് ഗ്‌ളോബല്‍ ടൈംസിന്റെ എഡിറ്റോറിയലും ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിന്റെ തെളിവായി വന്നിരിക്കുന്നത്. ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ പിഎല്‍എ യുടെ 20 സൈനികരില്‍ താഴെ കൊല്ലപ്പെട്ടിരിക്കാം എന്ന് നേരത്തേ ഗ്‌ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.