തമിഴ്‌നാട്ടിൽ സ്ഥിതി അതീവ ഗുരുതരം; ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 3645 പേര്‍ക്ക്

single-img
26 June 2020

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിതി അതീവ ഗുരുതരമാകുന്നു. ഇന്ന് മാത്രം 3645 പേര്‍ക്കാണ് സംസ്ഥാനത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും 3500ന് മുകളിലാണ് കൊവിഡ് രോഗികള്‍. സംസ്ഥാനത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74622 അയി ഉയരുകയും ചെയ്തു.

തമിഴ്‌നാട്ടിൽ ആകെ 32305 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 1956 പേരും ചെന്നൈയില്‍ നിന്നാണ്. അതേപോലെ ഇന്ന് മാത്രം 46 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടുകൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 957 ആയി ഉയരുകയും 1358 ആളുകള്‍ രോഗമുക്തി നേടുകയും ചെയ്തു.