അതിർത്തിയിലെ പാംഗോംഗ് ഫിംഗർ ഫോറില്‍ വീണ്ടും സൈനിക വിന്യാസം നടത്തി ചൈന ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

single-img
26 June 2020

ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്ക് അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രകോപനങ്ങളുമായി ചൈന രംഗത്തെത്തി. മുൻപ് ഉണ്ടായിരുന്ന ഗാല്‍വന്‍ താഴ്‌വരക്ക് പിന്നാലെ ഇപ്പോൾ പാംഗോംഗ് നദിയ്ക്ക് സമീപമുള്ള ഫിംഗര്‍ഫോറിലും ചൈന സൈനിക വിന്യാസം നടത്തുകയാണ്ട്ട്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നിലവിൽ ഫിംഗര്‍ ഫോറിന്റെ തന്ത്ര പ്രധാനമായ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം കയ്യടിക്കി എന്ന് തന്നെയാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

തർക്കത്തിലുള്ള ഫിംഗര്‍ പോയിന്റെ കിഴക്കന്‍ ഭാഗത്തായി ഇപ്പോൾ ചൈനീസ് വാഹനങ്ങള്‍, സൈനിക ടെന്റുകള്‍, ബോട്ടുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. വളരെ ചെറിയ ടെന്റുകള്‍ സ്ഥാപിച്ച് തന്ത്ര പ്രധാന മേഖലകള്‍ കയ്യടക്കുകയാണ് ചൈന ലക്ഷ്യമാക്കുന്നത്. ഉയരമുള്ള മേഖലകളിലെ സൈനിക വിന്യാസം ഗൗരവതരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൈനീസ് സേന വിന്യസിക്കപ്പെട്ട മേഖലകളില്‍ നിന്നും ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ വ്യക്തമായി നീരീക്ഷിക്കാം. ഇരുരാജ്യങ്ങളും നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്നും ഇരു സൈന്യങ്ങളും പിന്‍വാങ്ങാന്‍ ധാരണയായിരുന്നു. എന്നാൽ ഈ ധാരണകളുടെ ലംഘനമാണ് ഇപ്പോൾ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.