മനുഷ്യരുടെ ജീവിതം മാറിമറിഞ്ഞിട്ട് അഞ്ചുമാസം: കോവിഡ് വെെറസിനൊപ്പം ജീവിച്ചു തുടങ്ങാം, ഈ പത്തു കാര്യങ്ങൾ മനസ്സിൽ വച്ച്

single-img
25 June 2020

ലോകം മറ്റൊരു ഘട്ടത്തിലേക്ക് കടന്നിട്ട് അഞ്ചുമാസം കഴിയുന്നു. കഴിഞ്ഞ വർഷം വരെ നാം ജീവിച്ച ജീവിതമല്ല ഇപ്പോൾ ജീവിക്കുന്നത്. മാസ്കും സാനിറ്റെെസറും ഹാൻഡ് വാഷുമൊക്കെ ജീവിതത്തിൻ്റെ ഭാഗമാകുമെന്ന് സ്വപ്നം കാണത്തവരാണ് നാം. എന്നാൽ ഇന്ന് അതെല്ലാം യാഥാർത്ഥ്യമായിരിക്കുന്നു. കൊറോണയെന്ന മഹാവ്യാധി ഈ ലോകത്ത് പടരുമ്പോൾ ജനജീവിതം ഈയടുത്തൊന്നും പഴയ രീതിയിലേക്കു മാറില്ലെന്നു വ്യക്തം. ഇനിയുള്ള ജീവിതം കൊറോണ വെെറസിനൊപ്പമായിരിക്കുമെന്നുള്ളതും യാഥാർത്ഥ്യമാണ്. 

മനുഷ്യനെ ഇന്നും ഭയപ്പെടുത്തുന്ന എച്ച്ഐവി പോലെ ശക്തി കൂടിയും കുറഞ്ഞും മാറിമാറിവന്ന് മനുഷ്യനെ ബാധിക്കുന്ന ടിബി അണുക്കളെപോലെ കൊറോണ വൈറസും മനുഷ്യൻ്റെ ജീവിതത്തിൽ ഇനിയുണ്ടാകും. അനുയോജ്യമായ ഒരു സമയം നോക്കി ഉള്ളിലേക്കു പ്രവേശിച്ച് നമ്മുടെ ജീവനെടുക്കാൻ. ഇവിടെ വൈറസിനൊപ്പം ജീവിക്കാൻ നാം തയ്യാറാകുകയാണ് വേണ്ടത്. ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ ഈ പത്തു കാര്യങ്ങൾ ഓരോ മനുഷ്യനും മനസ്സിൽ വച്ചിരിക്കേണ്ടത് ആവശ്യമാണ്. 

1. വൈറസുകൾ എല്ലാ പ്രതലത്തിലും പറ്റിപിടിക്കാം. പ്ലാസ്റ്റിക്കിൽ 72 മണിക്കൂർവരെ ജീവിച്ചിരിക്കാം. ലോഹവസ്തുക്കളിൽ നാലു മുതൽ ആറു മണിക്കൂർ വരെയും അതു ജീവിച്ചിരിക്കും. 

2. കടലാസിൽ 24 മണിക്കൂറും സ്റ്റെയിൻലസ് സ്റ്റീൽ പ്രതലങ്ങളിൽ രണ്ടു മണിക്കൂർ വരെയും വെശറസ് ജീവിച്ചിരിക്കാം. 

3. ിനി നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായി വെെറസ് എന്ന സൂക്ഷ്മ ജീവിയുണ്ടാകും. അത് എല്ലായിടത്തും ഉണ്ടെന്ന ബോധത്തോടെതന്നെ നമ്മൾ പെരുമാറണം. എവിടെ തൊട്ടാലും കൈകൾ അണുവിമുക്തമാക്കണമെന്നുള്ളതാണ് മുഖ്യം. 

4. പനി, ചുമ എന്നിവയുള്ള വ്യക്തിയിൽ നിന്ന് ആറടിയെങ്കിലും അകലത്തിൽ നിൽക്കണം. അങ്ങനെ ചെയ്താൽ നാം മാത്രമല്ല നമ്മോടു സഹകരിക്കുന്ന കുടുംബവും സഹജീവികളും രക്ഷപ്പെടും. 

5. ഉമിനീര് ഉപയോഗം ഒഴിവാക്കുക തന്നെ വേണം. ഉമിനീര് തൊട്ട് പുസ്തകത്താളുകൾ മറിക്കുക, പണം എണ്ണുക തുടങ്ങിയ ശീലം ഇനി വേണ്ട.  പൊതുവിടങ്ങളിൽ തുപ്പുന്ന ശീലവും ഒഴിവാക്കാം. 

6. മാസ്ക് ധരിച്ചുകൊണ്ടുള്ള ജീവിതമാണ് ഇനി മുന്നിലുള്ളത്. മാസ്ക് ധരിക്കുന്നതിനു മുൻപ് കൈകൾ അണുവിമുക്തമാക്കണം. മൂക്കും വായും മുഴുവനായും മൂടണം. മാസ്ക് കഴുത്തിലോ താടിയിലോ വയ്ക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. ഒരാളുടെ മാസ്ക് മറ്റൊരാൾ ഒരു കാരണവശാലും വയ്ക്കരുത്.

7. യാത്രയെ പ്രണയിക്കുന്നവരൊക്കെ നമ്മുടെ കൂട്ടത്തിൽ ധാരാളം കാണും. എന്നാൽ കുറച്ചു നാളത്തേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണം. കാറ് പോലുള്ള വാഹനങ്ങളിൽ ഒരുപാടു പേർ തിങ്ങിനിറഞ്ഞ് ഇരിക്കാതെയും ശ്രദ്ധിക്കണം. 

8. ഓൺലൈൻ ഷോപ്പിങ് സംവിധാനമാണ് ഈ കൊറോണക്കാലത്ത് നാം ഉപയോഗപ്പെടുത്തേണ്ടത്. കടകളിൽ തിരക്കാണെങ്കിൽ അവിടേക്ക് പോകാതിരിക്കുക. ഓൺലെെൻ ഷോപ്പിംഗിലൂടെ സാധനം വീട്ടിലെത്തി’യാലും ഇവർ കൊണ്ടുവരുന്ന പായ്ക്കുകൾ അണുവിമുക്തമാക്കണമെന്നുള്ളതും ഓർക്കണം. 

9. മലയാളികളുടെ പ്രധാന ശീലമായ ഈറ്റിങ് ഔട്ട് സമ്പ്രദായം  കുറച്ചുകാലത്തേക്കു ഒഴിവാക്കണം. പ്രത്യേകിച്ച്, തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കൽ വേണ്ട. വീട്ടുഭക്ഷണം ശീലിക്കാം. അങ്ങനെയാെരു പുതിയ സംസ്കാരം വളർത്തിയെടുകക്ുകയും ചെയ്യണം. 

10. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർക്കും വേണം മുൻകരുതലുകൾ. ഇരുചക്ര വാഹനം ഓടിക്കുന്നവർ  ഹെൽമറ്റിൻ്റെ മുൻഭാഗത്തെ ഗ്ലാസ് പാളി  സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ബൈക്ക്, സൈക്കിൾ എന്നിവ കൈമാറി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. 

ഈ മഹാമാരിയെ മെരുക്കാൻ വാക്സിൻ കണ്ടുപിടിക്കുന്നതുവരെ നമ്മുടെ ജീവിതം നമ്മുടെ കെെകളിൽ തന്നെയാണെന്നുള്ള ബോധ്യമാണ് ആദ്യം ഓരോ മനുഷ്യനും വേണ്ടതും.