ഇന്ധനവിലയ്ക്ക് എതിരെ ഒട്ടകത്തെക്കൊണ്ട് കാര്‍ വലിപ്പിച്ച കേരള കോൺഗ്രസ് നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തു

single-img
25 June 2020

ഇന്ധനവില വര്‍ധനവിനെതിരേ ഒട്ടകത്തെക്കൊണ്ട് കാര്‍ വലിപ്പിച്ച കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം) നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.  കോവിഡ് നിയമലംഘനം നടത്തിയതിനും കൂടിയാണ് കേസെടുത്തിരിക്കുന്നത്. ഒട്ടകത്തിന്റെ ഉടമകള്‍ക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

മൃഗസംരക്ഷണ നിയമപ്രകാരം സമരക്കാരും ഒട്ടകം ഉടമയും ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കെതിരേ കൻ്റോണ്‍മെൻ്റ് പൊലീസാണ്കേസെടുത്തത്. തിരുവനന്തപുരം ഏജീസ് ഓഫീസിലേക്കാണ് കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം) ബുധനാഴ്ച മാര്‍ച്ചും, ധര്‍ണയും നടത്തിയത്. ജില്ലാപ്രസിഡന്റ് ആര്‍.സതീഷ് കുമാര്‍ മാര്‍ച്ചും ധര്‍ണയും ഉദ്‌ഘാടനം ചെയ്തു.

പാര്‍ട്ടി ഭാരവാഹികളായ എ.എച്ച്.ഹഫിസ്, കവടിയാര്‍ ധര്‍മന്‍, തമ്പാനൂര്‍ രാജീവ് എന്നിവര്‍ സംസാരിച്ചു. ബിനില്‍കുമാര്‍, വട്ടിയൂര്‍ക്കാവ് വിനോദ്, കോരാണി സനല്‍, സിസിലിപുരം ചന്ദ്രന്‍, ബീമാപള്ളി ഇക്ബാല്‍, വിപിന്‍കുമാര്‍ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.