തിരുവനന്തപുരത്ത് ആർഎസ്എസ് നേതാവിൻ്റെ വീടിനു മുന്നിൽ റീത്തുവച്ചു

single-img
24 June 2020

തിരുവനന്തപുരത്ത് ആർഎസ്എസ് നേതാവിനെതിരെ ഭീഷണി. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവിലെ ആർഎസ്എസ് നേതാവിൻ്റെ വീടിനു മുന്നിലാണ് റീത്തു കണ്ടത്.  ആർഎസ്എസ് മണ്ഡൽ കാര്യവാഹ് പന്തലക്കോട് ശാന്തി ഭവനിൽ എം.എസ്.രാകേഷിൻ്റെ വീട്ടിലെ ചുറ്റുമതിലിലാണ് സാമുഹ്യ വിരുദ്ധർ റീത്ത് പ്രദർശിപ്പിച്ചത്.

ഇന്ന് രാവിലെ റോഡ് വഴിയാത്രക്കാരാണ് റീത്ത് കണ്ടത്. തുടർന്ന് രാകേഷിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.