കുണ്ടറയിൽ യുവാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്നു: കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പ്രതികൾ പിടിയിൽ

single-img
24 June 2020

കൊല്ലം കുണ്ടറയില്‍ ക്രിമിനല്‍ കേസ് പ്രതിയായ യുവാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്നു. പ്രതികൾ കൊച്ചിയില്‍ പിടിയിലായി. അക്രമത്തിന് ശേഷം രക്ഷപ്പെട്ട രണ്ടുപേരാണ് പിടിയിലായത്. 

സക്കീര്‍ബാബു കൊലക്കേസിലെ പ്രതികളായ പ്രജീഷ്, ബിന്റോ സാബു  എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കുണ്ടറ പേരയത്ത് ഇന്നലെ രാത്രിയാണ് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ സക്കീര്‍ബാബുവിനെ കൊലപ്പെടുത്തിയത്. 

മുന്‍വൈരാഗ്യത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾ കൊച്ചി ഇടപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ കുടുങ്ങുകയായിരുന്നു. സുഹൃത്തിൻ്റെ കാറിലാണ് പ്രതികള്‍ കൊച്ചിയിലെത്തിയതെന്നാണ് സൂചന.