അവൾ ജീവിതത്തിലേക്കു തിരിച്ചു വരുന്നു: അ​ച്ഛ​ൻ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ന​വ​ജാ​ത ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി

single-img
24 June 2020

അ​ങ്ക​മാ​ലി​യി​ൽ അ​ച്ഛ​ൻ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ന​വ​ജാ​ത ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തിയെന്ന് റിപ്പോർട്ടുകൾ. കു​ട്ടി​യെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​നി​യു​ള്ള എ​ട്ട് മ​ണി​ക്കൂ​ർ നി​ർ​ണാ​യ​ക​മാ​ണെ​ന്നുംം ഡോ​ക്ട​ർ​മാർ പറയുന്നു. 

ത​ല​യി​ൽ ക​ട്ട​പി​ടി​ച്ച ര​ക്തം തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ കു​ട്ടി മു​ല​പ്പാ​ൽ കു​ടി​ക്കു​ക​യും കൈ ​കാ​ലു​ക​ൾ അ​ന​ക്കു​ക​യും ചെ​യ്തി​രു​ന്നതായും ഡോക്ടർമാർ വെളിപ്പെടുത്തി. 

ക​ഴി​ഞ്ഞ പ​തി​നെ​ട്ടാം തീ​യ​തി പു​ല​ർ​ച്ചെ​യാ​ണ് 54 ദി​വ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെ അ​ച്ഛ​ൻ കാ​ലി​ൽ പി​ടി​ച്ച് ചു​ഴ​റ്റി ക​ട്ടി​ലി​ലേ​ക്ക് എ​റി​ഞ്ഞ​ത്. ബോ​ധം ന​ഷ്ട​മാ​യ നി​ല​യി​ലാ​ണ് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന് ആ​റ് ദി​വ​സ​ത്തി​ന് ശേ​ഷ​വും കോ​ല​ഞ്ചേ​രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് കു​ഞ്ഞി​പ്പോ​ൾ ഉ​ള്ള​ത്.