ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് റഷ്യൻ പിന്തുണ

single-img
23 June 2020

ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണയ്ക്കുമെന്ന് റഷ്യ അറിയിച്ചു. ജൂൺ പതിനെട്ടിന് സഭയുടെ രക്ഷാസമിതിയിലേക്ക് ഇന്ത്യ താൽക്കാലികമായിഎട്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് ഇന്ത്യയോടൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും ഇക്കുറി തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

ഇതിൽ ഏഷ്യാ- പസിഫിക് വിഭാഗത്തിലെ അംഗത്തിനായുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു ഇന്ത്യ.നിലവിൽ 15 അംഗങ്ങളാണ് യുഎൻ രക്ഷാസമിതിയിലുള്ളത്. ഇവയിൽ അഞ്ച് രാജ്യങ്ങൾക്ക് സ്ഥിരാംഗത്വമുണ്ട്. യുഎസഎ, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയാണ് സ്ഥിരാംഗങ്ങൾ.