പേളിയെ ആദ്യമായി കണ്ട ജൂൺ 23; ജീവിതമാകെ മാറ്റി മറിച്ച ദിവസത്തിന്റെ ഓർമ പങ്കുവെച്ച് ശ്രീനീഷ്

single-img
23 June 2020

മലയാളികളായ മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹൗസിലെ നൂറ് ദിവസത്തെ വാസം ഇവരുടേയും ജീവിതം തന്നെ മാറ്റുകയായിരുന്നു. ഇരുവരുടെയും ജീവിതത്തിലെ സ്പെഷ്യൽ ഡേയാണ് ഇന്ന്. കാരണം, ജൂൺ 23 – ഇന്നാണ് ഇരുവരും ആദ്യമായി കണ്ടു മുട്ടിയ ദിവസം.

അതിനാൽ തന്നെ തന്റെ ജീവിതത്തിലെ സ്പെഷ്യൽ ഡേയുടെ ഓർമ പങ്കുവെച്ചിരിക്കുകയാണ് ശ്രീനീഷ്. ഇരുവരും പങ്കെടുത്ത ബിഗ് ബോസ് ഹൗസിലെ ആദ്യ ദിനം മുതൽ 100ാം ദിവസം വരെയുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോയും താരം പങ്കുവെച്ചിരുന്നു. ” 2018 ലെ ജൂൺ 23 എന്ന ദിവസം ഒരുപാട് കാരണങ്ങളാൽ എന്റെ ജീവിതത്തെ മാറ്റിമറിച്ചു, അവയിൽ പ്രധാനം ഞാൻ എന്റെ പോണ്ടാട്ടിയെ കണ്ടുമുട്ടി.” ശ്രീനീഷ് എഴുതി.

ആരാധകരിൽ ആഘോഷിക്കപ്പെട്ട ഒരു പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കുറച്ചെങ്കിലും ആളുകൾ ഏറെ സംശയ ദൃഷ്ടിയോട് നോക്കിയ ബന്ധവുമായിരുന്നു ഇത്. കാരണം റിയാലിറ്റി ഷോയിൽ പുറത്താകാതെ നിൽക്കാൻ വേണ്ടി പ്രണയം അഭിനയിക്കുകയാണോ എന്ന് സഹമത്സരാർത്ഥികൾ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയങ്ങള്‍ക്കെല്ലാം മറുപടിയായി 2019 ജനുവരിയില്‍ വിവാഹനിശ്ചയം നടന്നു. തുടര്‍ന്ന് മെയ് അഞ്ച്, എട്ട് തിയതികളിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു.