കൊറോണയെ പേടിക്കണം: വിദേശികൾക്ക് ഇത്തവണ ഹജ്ജ് ഇല്ല

single-img
23 June 2020

സൗദി അറേബ്യയിൽ ഇത്തവണ വിദേശികൾക്ക് വന്നു ഹജ്ജ് നിർവ്വഹികക്ാൻ അവസരമില്ല. ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച് ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മം ന​ട​ത്താ​ൻ സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. തീരുമാനപ്രകാരം സൗ​ദി​യി​ൽ താ​മ​സി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ഏ​താ​നും പേ​ർ​ക്ക് മാ​ത്ര​മേ ഹ​ജ്ജി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക​യു​ള്ളു.

കോവിഡ് രോഗബാധ ലോകം മുഴുവൻ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ തീ​ർ​ഥാ​ട​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ഹ​ജ്ജ് ന​ട​ത്തു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യ​തി​നാ​ലാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള തീ​ർ​ഥാ​ട​ക​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ​ര​മാ​വ​ധി ശ്ര​ദ്ധി​ച്ചും മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ചു​മാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യെ​ന്നും സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും സാ​മൂ​ഹി​ക അ​ക​ല​വും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ഹ​ജ്ജ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.