പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കുക കേന്ദ്രസര്‍ക്കാരിന്റെ പ്രധാന അജണ്ട: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

single-img
23 June 2020

ഇപ്പോള്‍ പാകിസ്താന്‍ നിയന്ത്രണത്തിലുള്ള പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന അജണ്ടയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരിനും ലഡാക്കിനും വേണ്ടവിധം പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുള്ള ഭാവിയില്‍ എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും പറയാനാവില്ല.

നമ്മുടെ കേന്ദ്രസര്‍ക്കാര്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത് പാക് അധീന കാശ്മീരിനെ ജനാധിപത്യ ഇന്ത്യയുടെ ഭാഗമാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ‘ജമ്മു കാശ്മീര്‍ ജന്‍ സംവാദ്’റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.