ശക്തി പ്രാപിച്ച് കാലവര്‍ഷം; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

single-img
23 June 2020

കേരളത്തില്‍ വെള്ളി ,ശനി ദിവസങ്ങളില്‍ തീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇതിനെ തുടര്‍ന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26 ന് തിരുവനന്തപുരം, കൊല്ലം,പത്തനംത്തിട്ട ,ഇടുക്കി ജില്ലകളിലും ജൂണ്‍ 27 ന് കോഴിക്കോട് ,വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേപോലെ തന്നെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24 :തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,

ജൂണ്‍ 5: തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി.

ജൂണ്‍ 26:ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്, ജൂണ്‍ 27:തൃശ്ശൂര്‍,പാലക്കാട് ,മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്.

സംസ്ഥാനത്തെ കാലാവസ്ഥ പ്രവചനത്തിന് കേരളാ സര്‍ക്കാര്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കി. ഇതിനായി സ്‌കൈമെറ്റ്, ഐ.ബി.എം വെതര്‍, എര്‍ത്ത് നെറ്റ് വര്‍ക്ക് എന്നീ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്.