കേരളത്തില്‍ ഇന്ന് 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 60പേര്‍ രോഗ മുക്തരായി

single-img
23 June 2020

കേരളത്തില്‍ ഇന്ന് പുതുതായി 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ സംസ്ഥാനത്ത് തുടര്‍ച്ചായായ അഞ്ചാം ദിവസവും 100ലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ വിദേശത്ത് നിന്നും വന്നവരും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്.ഒന്‍പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പത്തനംതിട്ട, പാലക്കാട്-27, ആലപ്പുഴ-19, തൃശൂര്‍-14, എറണാകുളം-13, തിരുവനന്തപുരം-4, കൊല്ലം-4, കോട്ടയം-8, മലപ്പുറം-11, കോഴിക്കോട്- 6, കണ്ണൂര്‍-6, വയനാട്-2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത് .

275 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1620 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്.