സ്കൂട്ടറിൽ നിന്നും വീണ യുവതിയെ സഹായിക്കാനെത്തി ഉപദ്രവിച്ചു: കൊല്ലത്ത് രണ്ടുപേർ അറസ്റ്റിൽ

single-img
23 June 2020

വിവാഹിതയായ യുവതിയെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. യുവതിയെ വഴിയില്‍ തടഞ്ഞുെവച്ച് അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കോങ്ങാല്‍ സ്വദേശികളായ എ അഷ്‌റഫ്, നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. 

നിസാര്‍ എന്ന കൂട്ടുപ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂട്ടറില്‍വന്ന യുവതി കോങ്ങാല്‍ ഭാഗത്ത് തെന്നിവീണിരുന്നു. ഇവരെ സഹായിക്കാനെന്ന  മട്ടില്‍ അടുത്തുകൂടിയാണ് പ്രതികള്‍ ഉപദ്രവിച്ചത്. 

അപമാനിക്കാന്‍ ശ്രമിച്ചതറിഞ്ഞ് ചോദിക്കാനെത്തിയ ഭര്‍ത്താവിനെയും ഇവര്‍ മര്‍ദ്ദിച്ചതായി പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രതീഷ് അറിയിച്ചു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.