വഷളാകുന്ന നയതന്ത്രബന്ധം; പാക് ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ

single-img
23 June 2020

ഇന്ത്യ പാകിസ്താനുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ പാകിസ്താന്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതിന് സമാനമായി ഇന്ത്യയും ഇസ്ലാമാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ 50 ശതമാനം ഉദ്യാഗസ്ഥരെ പിന്‍വലിക്കും.

ഈ മാസം പകുതിയോടെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ടു ജീവനക്കാരെ പാക് പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. ഇന്ത്യയുടെ ജീവനക്കാരെ പാകിസ്താന്‍ പല രീതിയില്‍ പീഡിപ്പിക്കുകയാണെന്ന് ഇന്ത്യ കടുത്ത ഭാഷയില്‍ ഇതിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അടുത്ത ഏഴ് ദിവസത്തിനകം ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. അതേപോലെ പാകിസ്ഥാനും ഈ ദിവസങ്ങള്‍ക്കകം ജീവനക്കാരെ വെട്ടിക്കുറയ്ക്കണം. ഇന്ത്യയിലെ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.