വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സ്വാമ്രാജിത്വത്തിനെതിരെ പടപൊരുതിയ നായകന്‍: മുഖ്യമന്ത്രി

single-img
23 June 2020

മലയാളത്തിൽ മൂന്ന് സിനിമകൾ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന വ്യക്തിയെ നായക സ്ഥാനത്ത് നിർത്തി ഒരുങ്ങുമ്പോൾ ഈ മലബാര്‍ വിപ്ലവ നേതാവിന്റെ സിനിമയിൽ വാദപ്രതിവാദങ്ങള്‍ നടക്കവേ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന കോലാഹലങ്ങള്‍ നടക്കുന്നത് അറിഞ്ഞിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് പറയുന്നത് നമ്മുടെ നാട്ടില്‍ ധീരമായ രീതിയില്‍ ബ്രിട്ടീഷ് സ്വാമ്രാജിത്വത്തിനെതിരെ പടപൊരുതിയ ഒരു പടനായകനാണ് എന്ന് മുഖ്യമന്ത്രി മറുപടി നൽകി.

വിവാദങ്ങൾ തന്റെ ശ്രദ്ധയിൽ ഇല്ല എന്നും എന്നാൽ അദ്ദേഹം ഒരു പടനായകനാണെന്ന് ഓര്‍ക്കണം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആദരിച്ചു കൊണ്ടാണ് കേരളം എല്ലാക്കാലത്തും പോയിട്ടുള്ളത്. വര്‍ഗീയ ചിന്തയുടെ ഭാഗമായി മറ്റെന്തെങ്കിലും വരുന്നുണ്ടോ എന്ന് തനിക്കറിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.