പാര്‍ട്ടി പരിപാടിയുടെ ഇടയില്‍ ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂര്‍ കുഴഞ്ഞ് വീണു

single-img
23 June 2020

ഭാരതീയ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂര്‍ തളര്‍ന്ന് വീണു. ഭോപ്പാലിലെ ബിജെപി ഓഫീസിലാണ് പ്രഗ്യാസിംഗ് ബോധരഹിതയായത്.

രാജ്യമാകെകൊറോണ ഭീതി പടരവെ മണ്ഡലത്തില്‍ എംപിയെ കാണാനില്ലെന്ന് ആരോപിച്ച് ഭോപ്പാലില്‍ പ്രഗ്യാസിംഗിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷെ ആ സമയം പ്രഗ്യാസിംഗ് ക്യാന്‍സറിനും കണ്ണിനുമുളള ചികിത്സയിലാണെന്നാണ് ബിജെപി വക്താവ് രാഹുല്‍ കോത്താരി വ്യക്തമാക്കിയത്.