പിതാവ് വലിച്ചെറിഞ്ഞ കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി: കണ്ണു തുറന്നു

single-img
23 June 2020

അ​ങ്ക​മാ​ലി​യി​ൽ പി​താ​വ് എ​റി​ഞ്ഞു കൊ​ല്ലാ​ൻ ശ്ര​മി​ച്ച കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തിയെന്ന് റിപ്പോർട്ടുകൾ. കു​ഞ്ഞ് ക​ണ്ണ് തു​റ​ന്നെ​ന്ന് ഡോ​ക്ട​ർമാ​ർ അ​റി​യി​ച്ചു. കൈ​കാ​ലു​ക​ൾ അ​ന​ക്കാ​ൻ‌ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

ഇ​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പു​രോ​ഗ​തി​യാ​ണെ​ന്ന് കു​ഞ്ഞി​നെ ചി​കി​ത്സ​യ്ക്കു​ന്ന കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡോ. ​സോ​ജ​ൻ ഐ​പ്പ് പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ടു​ത്ത 36 മ​ണി​ക്കൂ​ർ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഡോ​ക്ട​ർ പ​റ​യു​ന്നു. 

55 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​താ​വി​ന്‍റെ ക്രൂ​ര​ത​ക്കി​ര​യാ​യ​ത്. പി​താ​വ് വ​ലി​ച്ചെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ത​ല ച്ചോ​റി​ന് ക്ഷ​ത​മേ​റ്റി​രു​ന്നു. കു​ഞ്ഞി​ന്‍റെ ചി​കി​ത്സാ ചെ​ല​വ് ശി​ശു​ക്ഷേ​മ​സ​മി​തി​യാ​ണ് വ​ഹി​ക്കു​ന്ന​ത്.