കേരളത്തില്‍ ആംആദ്മി പിളര്‍ന്നു

single-img
23 June 2020

കേരളത്തില്‍ ആംആദ്മി പിളര്‍ന്നു. പാർട്ടിയുടെ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം നേതാക്കളും തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും നേതൃത്വം നല്‍കുന്ന സ്വരാജ് ഇന്ത്യ പാര്‍ട്ടി അവകാശപ്പെട്ടു.

കേരളത്തിലെ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ 77 നേതാക്കളും 700 വളണ്ടിയര്‍മാരുമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് സ്വരാജ് ഇന്ത്യ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

കേരളാ കോര്‍ഡിനേഷന്‍ മുന്‍ കണ്‍വീനര്‍, 21 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ 19 അംഗങ്ങള്‍, കൗണ്‍സിലിലെ 56 അംഗങ്ങള്‍, 12 ജില്ല ജില്ലാ കണ്‍വീനര്‍മാരുമാണ് സ്വരാജ് ഇന്ത്യയില്‍ ചേർന്നത് എന്നാണ് അറിയിച്ചിട്ടുള്ളത്.

77 office bearers and about 700 volunteers of Aam Aadmi Party’s Kerala unit have resigned from the primary membership of…

Posted by Swaraj India on Tuesday, June 23, 2020