10 മണിക്കൂർ തുടര്‍ച്ചയായി ഡ്യൂട്ടി കഴിഞ്ഞ് ഗ്ലൗസുകൾ ഊരിയപ്പോള്‍; വൈറലായി ഡോക്ടറുടെ കൈയുടെ ചിത്രം

single-img
23 June 2020

സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അവനിശ് ശരൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോൾ വെെറലാവുകയാണ്. ‘ തുടർച്ചയായി 10 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ് ഗ്ലൗസുകൾ നീക്കം ചെയ്ത ശേഷമുള്ള ഒരു ഡോക്ടറുടെ കൈയാണിത്… യോദ്ധാക്കൾക്ക് സല്യൂട്ട്’ എന്ന് കൂടെ എഴുതിയാണ് അവനിശ് ഈ ‌ചിത്രം സോഷ്യൽ മീഡിയയിൽപങ്കുവച്ചിരിക്കുന്നത്.

കൊറോണ ഡ്യൂട്ടിയിൽ ഉള്ള ഡോക്ടർമാരും നഴ്‌സുമാരും നിലവിൽ പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങളും (പിപിഇ) മാസ്കുകളും മണിക്കൂറുകളോളമാണ് ധരിക്കുന്നത്. ഇതേവരെ പോസ്റ്റിന് 46,000 ലധികം ലൈക്കുകളും 8,100 റീ ട്വീറ്റുകളും ലഭിച്ചു.