രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു; എംഎൽഎയെ സിപിഎം സസ്‍പെൻഡ് ചെയ്തു

single-img
22 June 2020

രാജസ്ഥാനിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത സിപിഎം എംഎൽഎയെ പാർട്ടിയില്‍ നിന്നും സസ്‍പെൻഡ് ചെയ്തു. രാജസ്ഥാനിലെ ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎൽഎ ബൽവാൻ പൂനിയയെ ആണ് പാർട്ടി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഡ് ചെയ്യുകയും കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തത്. ഈ മാസം 19 ന് നടന്ന രാജ്യസഭാ തെരഞ്ഞെപ്പില്‍ പൂനിയ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

കാരണം കാണിക്കൽ നോട്ടീസിൽ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടി അറിയിച്ചത്. ഇദ്ദേഹത്തിനെതിരായ പരാതി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അമ്ര റാം മാധ്യമങ്ങളോട് പറഞ്ഞു.