ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം: സംഘപരിവാർ സർക്കാർ സ്വന്തം അണികളോട് പോലും കള്ളം പറയുന്നതെങ്ങിനെയെന്ന് നോക്കൂ

single-img
22 June 2020

കെ സഹദേവൻ

സംഘപരിവാർ ​ഗവൺമെന്റ് സ്വന്തം അണികളോട് പോലും കള്ളം പറയുന്നതെങ്ങിനെയെന്ന് നോക്കൂ. ഇന്ത്യ-ചൈന സംഘർഷങ്ങൾക്കിടയിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും അതിലൂടെ ചൈനയുടെ സാമ്പത്തിക നട്ടെല്ല് തകർക്കണമെന്നും സംഘപരിവാർ ജിഹ്വകൾ ഒരു ഭാ​ഗത്ത് അലമുറയിടുകയും പരസ്യമായി ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും ഉള്ള നടപടികൾ സ്വീകരിക്കുമ്പോൾ അവരുടെ വികാരം ശമിപ്പിക്കുന്നതിനും തങ്ങൾ ദേശസ്നേഹികളാണെന്ന് വരുത്തിത്തീർക്കുന്നതിനും വേണ്ടി ഇന്ത്യൻ റെയിൽവെയുമായുള്ള ചൈനീസ് കമ്പനിയുടെ 468 കോടി രൂപയുടെ സി​ഗ്നൽ കരാർ റദ്ദാക്കുകയായിരുന്നു മോദി സർക്കാർ ചെയ്തത്.

അത് വലിയ തോതിൽ കൊട്ടിഘോഷിക്കുകയും ചെയ്തു. (കരാർ റദ്ദു ചെയ്യുന്നതിന് അതിർത്തി തർക്കവുമായി ബന്ധമില്ലെന്ന് അന്താരാഷ്ട്ര ഫോറങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഇതിനിടയ്ക്ക് മറന്നില്ല). സംഘപരിവാർ ആവേശം ഒരു ഭാ​ഗത്ത് ആളിക്കത്തിച്ചപ്പോൾ മറ്റൊരു ഭാ​ഗത്ത് മെട്രോ റെയിൽ പദ്ധതിക്കായുള്ള ടണൽ വെന്റിലേഷൻ പദ്ധതിക്കായി മറ്റൊരു ചൈനീസ് കമ്പനിയായ Zhejiang Jindun Fans Company ഏൽപ്പിക്കുകയും ചെയ്തു. 3.8 ദശലക്ഷം ഡോളറിന്റെ കരാറാണ് ഇതുവഴി ചൈനീസ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

മോദി ചൈനയെ തോൽപ്പിച്ചേ’ എന്ന് അലമുറയിട്ടുകൊണ്ടിരിക്കുന്ന സംഘപരിവാർ അണികൾ തങ്ങൾ സ്വന്തം നേതാക്കന്മാരാൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നറിയാതെ തുള്ളൽ തുടരുകയാണ്.