റഹ്‌മാൻ ഇടയ്ക്കൊക്കെ എന്റെ മുറിയിൽ വരുമായിരുന്നു; ഗോസിപ്പിനുള്ള കാരണം തുറന്നു പറഞ്ഞ് രോഹിണി

single-img
22 June 2020

മലയാള സിനിമയിൽ എൺപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലെ സൂപ്പർ ജോഡികളായിരുന്നു റഹ്മാനും രോഹിണിയും. അക്കാലത്തെ യുവാക്കളുടെ റൊമാന്റിക് ഹീറോ ആയിരുന്നു റഹ്മാൻ.അതേസമയം തന്നെ തെന്നിന്ത്യയിലെ നിറസാന്നിധ്യമായിരുന്നു രോഹിണി. ധാരാളം സിനിമകളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുള്ളത്. ഒരു ഘട്ടത്തില്‍ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന രീതിയില്‍ വരെ വാർത്തകൾ വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ അക്കാലത്തെ ഗോസ്സിപ്പകളെക്കുറിച്ച് രേവതി നടത്തിയ തുറന്നുപറച്ചിൽ വീണ്ടും വൈറലാകുകയാണ്. തനിക്കും റഹ്മാനും ഇടയില്‍ നല്ല സൗഹൃദം മാത്രമായിരുന്നെന്നും മാധ്യമങ്ങളാണ് അക്കാലത്തെ വ്യാജപ്രചരണങ്ങൾക്ക് പിന്നിലെന്നും രോഹിണി പറയുന്നു. പലപ്പോഴും ചിത്രീകരണത്തിന്റെ ഇടവേളകളിൽ റഹ്മാൻ തന്റെ മുറിയിൽ വരുമായിരുന്നെന്നും അങ്ങനെ ഒന്നിച്ച് പോകുമ്പോൾ ഇവർ തമ്മിൽ എന്തോ ഉണ്ടെന്ന് എല്ലാവരും കരുതി. അങ്ങിനെയായിരുന്നു ഗോസിപ്പുകൾ ഉണ്ടായതെന്നും രോഹിണി പറഞ്ഞു.

തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ തോന്നി എങ്കിലും കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാൻ താൻ പഠിച്ചെന്നും രോഹിണി കൂട്ടിച്ചേർത്തു. രോഹിണിയുടെ വാക്കുകള്‍: “ഒരു ദിവസം ട്രെയിൻ യാത്രക്കിടെ ഒരു സംഭവമുണ്ടായി. എന്റെ തന്നെ പ്രായമുള്ള ഒരു സ്ത്രീയാണ് അപ്പുറത്തിരിക്കുന്നത്. അവരെന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. യാത്രക്കിടയില്‍ ‘നിങ്ങളും റഹ്മാനും’ എന്ന് പറഞ്ഞവർ സംസാരിച്ചുതുടങ്ങി. എന്താണിവരുടെ പ്രശ്നം എന്നായി ആ സമയം എന്റെ ചിന്ത.

അവര്‍ ചോദിച്ചത് ഇങ്ങിനെയാണ്‌, റഹ്മാന് നല്ല ഉയരമുണ്ടല്ലോ, എന്നാല്‍ നിങ്ങൾക്ക് തീരെ ഉയരമില്ലല്ലോ. പിന്നെങ്ങനെ നിങ്ങൾ നല്ല ജോഡികളായി? അപ്പോൾ എനിക്ക് തോന്നിയത് ഈ കുട്ടിക്ക് അസൂയയാണെന്നായിരുന്നു. ഒരിക്കല്‍ കൂടി ആലോചിച്ചപ്പോൾ എനിക്കും തോന്നി. എനിക്ക് ഉയരം കുറവാണ്, അവന് നല്ല ഉയരമുണ്ട്. ഞങ്ങളെങ്ങനെ നല്ല ജോഡികളായി എന്ന് രോഹിണി പറഞ്ഞു.