ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല: ഷുഐബ് മാലിക്ക്

single-img
22 June 2020

ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തങ്ങളുടെ ബന്ധത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് സാനിയ മിർസയുടെ ഭർത്താവും പാക് ക്രിക്കറ്ററുമായ ഷുഐബ് മാലിക്ക്. സാനിയയുമായുള്ള വിവാഹത്തെ കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു മാലിക്ക്.

അദ്ദേഹത്തിന്റെ വാക്കുകൾ ” നാം ഒരാളെ ഇഷ്ടപ്പെടുകയും അയാളെ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നെങ്കില്‍ ആകെ പരിഗണിക്കേണ്ടത് ആ വ്യക്തിയെ മാത്രമാണ്. അവരുടെ രാജ്യം ഏതെന്നല്ല. എന്നെ സംബന്ധിച്ച് സാനിയ എവിടെനിന്നുള്ള ആളാണെന്നതോ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളോ രാഷ്ട്രീയ വിഷയങ്ങളോ എന്തിന് പരിഗണിക്കണം. ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല.

ഇന്ത്യയിൽ നിന്നും എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. അതിനാൽ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു വിധത്തിലും ബാധിക്കാറില്ല. മാത്രമല്ല, ഞാനൊരു ക്രിക്കറ്റ് താരമാണ്, അല്ലാതെ രാഷ്ട്രീയക്കാരനല്ല.” മാലിക്ക് പറയുന്നു.