പാക് ആക്രമണത്തിൽ ഒരു ഇന്ത്യൻ സെെനികൻ കൊല്ലപ്പെട്ടു

single-img
22 June 2020

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കശ്മീര്‍ അതിര്‍ത്തിയിലെ നൗഷേര സെക്ടറിലെ രജൗരിയിലാണ് പാകിസ്താൻ്റെ പ്രകോപനം. അതിര്‍ത്തി പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന് ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. 

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പുലര്‍ച്ചെ 5.30 ഓടെയാണ് പാകിസ്താൻ്റെ ഭാഗത്തുനിന്നും വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായതെന്ന് സൈന്യം അറിയിച്ചു. രജൗറി-പൂഞ്ച് മേഖലയില്‍ ഒരു മാസത്തിനിടെ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ സൈനികരുടെ എണ്ണം നാലായി.

രജൗരിക്ക് പുറമെ, അതിര്‍ത്തിയിലെ കൃഷ്ണഘട്ടി മേഖലയിലും പുലര്‍ച്ചെ പാക് സൈന്യം വെടിയുതിര്‍ത്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു പാക് സൈന്യത്തിന്റെ വെടിവെപ്പ് ഉണ്ടായത്. ജൂണ്‍ 10 വരെ പാകിസ്ഥാന്റെ ഭാഗത്തുനിന്നും 2027 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായതായി സൈന്യം അറിയിച്ചു.