കാശ്മീരില്‍നിന്നുളളഭീകരവാദികള്‍ ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുകൾ: ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി

single-img
22 June 2020

ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സുരക്ഷ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍. ജമ്മു കാശ്മീരില്‍നിന്നുളള നാലോ അഞ്ചോ ഭീകരവാദികള്‍ ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സുരക്ഷ ഏജന്‍സികള്‍ പങ്കുവെക്കുന്ന വിവരം അനുസരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോർട്ടിനെ തുടർന്ന് തലസ്ഥാനത്ത് പോലീസ് കനത്ത ജാഗ്രതയിലാണ്. 

ആക്രമികള്‍ നഗരത്തില്‍ കടന്നതായും ഇനിയും ബാക്കിയുള്ളവര്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികള്‍ എത്തുന്നത്.

നഗരത്തില്‍ എത്തിയിട്ടുള്ള ഭീകരരില്‍ ചിലര്‍ ജമ്മു കശ്മീരില്‍നിന്നുളളവരാണ് എന്ന വിവരം അനുസരിച്ച് സുരക്ഷയുടെ ഭാഗമായി കശ്മീര്‍ രജിസ്‌ട്രേഷനുള്ള കാറുകളില്‍ പരിശോധനയും നടത്തും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലടക്കം അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്.