കോവിഡിനെ ചെറുക്കാന്‍ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി നൈജീരിയയില്‍ നിന്നും ശാസ്ത്രജ്ഞരുടെ കൂട്ടായ്മ

single-img
22 June 2020

ലോകമാകെ ഭീതി ഉയർത്തുന്ന കൊറോണ വൈറസിന് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് നൈജീരിയൻ ശാസ്ത്രജ്ഞർ. നൈജീരിയയിലെ വിവിധ സർവകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസർച്ച് ഗ്രൂപ്പ് ആണ് തങ്ങള്‍ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയ കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

നിലവില്‍ തങ്ങള്‍ ആഫ്രിക്കക്കാർക്കായി ആഫ്രിക്കയിൽ പ്രാദേശികമായി വാക്‌സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകസംഘ തലവനും ഒഡെനിലെ അഡെലെക്ക് സർവകലാശാലയിലെ മെഡിക്കൽ വൈറോളജി, ആൻഡ് ബയോ ഇൻഫോർമാറ്റിക്സ് സ്പെഷ്യലിസ്റ്റായ ഡോ. ഒലാഡിപ്പോ കൊളവോൾ വെളിപ്പെടുത്തി.

സാധാരണക്കാരിലേക്ക് വാക്‌സിൻ ലഭ്യമാകുന്നതിന് മുന്പായി നിരവധി വിശകലനങ്ങളും പരീക്ഷണങ്ങളും മെഡിക്കൽ അധികൃതരുടെ അനുമതിയും ആവശ്യമാണ് അതിനാല്‍ തന്നെ വാക്‌സിൻ പൊതുജനങ്ങൾക്ക് ലഭ്യമാകാൻ കുറഞ്ഞത് 18 മാസമെടുക്കുമെന്ന്ഡോ . ഓൾഡിപോ പറയുന്നു.

ഇതുവരേയ്ക്കും പേര് നൽകിയിട്ടില്ലാത്ത ഈ വാക്സിൻ, ജനങ്ങളിലേക്ക് എത്തുമ്പോള്‍ ആഫ്രിക്കയുടെ വെളിയില്‍ മറ്റ് വംശക്കാർക്കും പ്രയോജനകരമാകുമെന്നും ആഗോളതലത്തിൽ പടർന്ന് പിടിച്ചിരിക്കുന്ന ഈ മഹാമാരിക്കായുള്ള വാക്‌സിന് കണ്ട് പിടിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും യൂണിവേഴ്സിറ്റി ആക്ടിംഗ് വൈസ് ചാൻസലർ പ്രൊഫ. സോളമൻ അഡെബോള പറഞ്ഞു.