കൊവിഡ്: സൗദിയിൽ മലയാളി നഴ്‍സ് മരിച്ചു

single-img
22 June 2020

കൊവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് സൗദി അറേബ്യയിൽ ഇന്ന് മലയാളി നഴ്‍സ് മരിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് അൽഅഹ്‍സയിലെ കിങ് ഫഹദ് ആശുപത്രിയിൽ തിങ്കളാഴ്‍ച രാവിലെ മരിച്ചത്​.

രോഗബാധയെ തുടർന്ന് ഇവർ മൂന്നാഴ്‍ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈറസ് ബാധിച്ചതിനൊപ്പം ന്യുമോണിയ മൂർഛിച്ചതും ശ്വാസതടസവും മരണ കാരണമായതായി ആശുപത്രി അധികൃതർ അറിയിച്ചു. ഭർത്താവ്​: ജോസ്​. മകനും മകളുമുണ്ട്. മരണ സമയം ഭർത്താവും ഒരു കുട്ടിയും അൽഅഹ്‍സയിൽ ഒപ്പമുണ്ടായിരുന്നു​. മക്കളിൽ ഒരാൾ നാട്ടിലാണ്​.