ചെെനീസ് ഉത്പന്നങ്ങൾ നമുക്കു വേണ്ട: ചെെനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുവാനുള്ള പ്രമേയം അവതരിപ്പിച്ച് കേരളത്തിലെ ഒരു പഞ്ചായത്ത്

single-img
22 June 2020

ഇന്ത്യൻ സെെനികരെ ചെെന ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര തലത്തിൽ വൻ കോളിളക്കമാണ് ഉണ്ടാക്കുന്നത്. ചെെനയുടെ പ്രാകൃത നടപടിയ്ക്ക് എതിരെ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ രംഗത്തു വന്നുകഴിഞ്ഞു. തോക്ക് ഉപയോഗിക്കാതെ കല്ലും വടിയും പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സെെനികരുടെ ജീവനെടുത്ത ചെെനീസ് നടപടിക്ക് എതിരെ വൻ രോഷമാണ് രാജ്യത്തും ഉടലെടുത്തിരിക്കുന്നത്. 

അതിർത്തിയിലെ സംഘർഷത്തിനു പിന്നാലെ രാജ്യം ചെെനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ശക്തമായിരിക്കുകയാണ്. ഒരർത്ഥത്തിൽ ചെെനയുടെ വൻ വിപണിയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യ- ചെെന വ്യാപാര ബന്ധത്തിന് പതിറ്റാണ്ടുകൾ നീണ്ട പാരമ്പര്യവുമുണ്ട്. അത്രപെട്ടന് ചെെനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാകില്ലെന്ന വാദവും ഈയസരത്തിൽ ഉയരുന്നുണ്ട്. 

എന്നാൽ കേരളത്തിലെ ഒരു പഞ്ചായത്ത് ഇതാ ചെെനീസ് ഇത്പന്നങ്ങൾ ബഹിഷ്കരിക്കുവാനുള്ള തീരുസമാനമെടുത്തുകഴിഞ്ഞു. തിരുവനന്തപുവം ജില്ലയിലെ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്താണ് ചരിത്രത്തിൽ ഇടം നേടുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ നടന്ന കമ്മിറ്റിയിൽ വൈസ് പ്രസിഡൻ്റ് പൊടിമോൻ അഷ്റഫ് ചൈനയുടെ ഉൽപ്പന്നങ്ങൾ ആ പഞ്ചായത്തിൽ ബഹിഷ്കരിക്കണമെന്നുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു.  യാതൊരു പ്രകോപനവുമില്ലാതെ കിഴക്കൻ ലഡാക്കിൽ ചൈനീസ് പട്ടാളം കരാർ ലംഘിച്ച്  രാജ്യത്തെ 20 ജവാന്മാരെ വധിക്കുകയും ഇന്ത്യയുടെ അതിർത്തിയിൽ വ്യാപകമായി അക്രമം അഴിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പ്രമേയം അവതരിപ്പിക്കുന്നതെന്നും ഭരണസമിതി വ്യക്തമാക്കി. 

ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ രാജ്യത്ത് വിറ്റഴിച്ച് മില്യൻ കോടി ഡോളർ ലാഭമുണ്ടാക്കകയാണ് ചെെന. നമ്മുടെ രാജ്യത്തിനെതിരെ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ പഞ്ചായത്തിൽ ബഹിഷ്കരിക്കണം. ഈ പഞ്ചായത്തിലെ ഓരോവ്യക്തിയും ഇനി ചെെനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കില്ലെന്നു തീരുമാനലിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. 

പൊടിമോൻ അഷ്റഫ് പഞ്ചായത്ത് മീറ്റിംഗിൽ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന കൈയ്യടിച്ച് പാസാക്കുകയും ചെയ്തുകഴിഞ്ഞു. അടുത്ത ദിവസം മുതൽ ചെെനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുകയെന്ന തീവ്ര നിലപാടിലേക്ക് പഞ്ചായത്ത് ഭരണസമിതി പോകുമെന്നും അധികൃതർ പറയുന്നു. 

എന്നാൽ ഈ നടപടി എത്രത്തോളം പ്രാവർത്തികമാകുമെന്ന സംശയവും ഉയരുന്നുണ്ട്. സെൽഫ് ഫോൺ വിപണിയുൾപ്പെടെ ചെെനീസ് ആധിപത്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ബഹിഷ്കരണം ഫലം ചെയ്യുമോ എന്ന ആശങ്കയാണ് ചിലർ പങ്കുവയ്ക്കുന്നത്. എന്നാൽ ഉറച്ച ഒരു തീരുമാനമെടുത്താൽ അത് നടപ്പിലാക്കാവുന്നതേയുള്ളുവെന്നും ചിലർ ചുണ്ടിക്കാട്ടുന്നു. എന്തായാലും രാജ്യത്ത് ആദ്യത്തെ ചെെനീസ് ഉത്പന്ന ബഹിഷ്കരണം നടപ്പിലാക്കി കേരളത്തിലെ ഒരു പഞ്ചായത്ത് രംഗത്തെത്തിയത് വൻ വാർത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്.