സിപിഎമ്മിന്റെ നേതാക്കളെ വീട്ടിൽ കയറി വെട്ടും; കണ്ണൂരില്‍ മുദ്രാവാക്യവുമായി ബിജെപി

single-img
22 June 2020

കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ബിജെപി നടത്തിയ പ്രതിഷേധ ധർണ്ണയ്ക്കിടയിൽ സിപിഎമ്മിനെതിരെ കൊലവിളി മുദ്രാവാക്യം. സിപിഎമ്മിന്റെ നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് മുദ്രാവാക്യങ്ങളിലൂടെ ഭീഷണി മുഴക്കിയത്. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഷാജറിനെതിരെയാണ് മുദ്രാവാക്യം ഉയർന്നത്.

ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിയിലാണ് ഭീഷണി ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ഉയർന്നത്. പ്രദേശത്തെ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ അടുത്തിടെ സംഘര്‍ഷ മുണ്ടാവുകയും ചില വാഹനങ്ങള്‍ അഗ്നിക്കിരയാവുകയും ചെയ്തിരുന്നു. അതിനെ തുടർന്നായിരുന്നു ബിജെപി കണ്ണപുരം പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.