ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റ മുറിവുകള്‍; കൈകാലുകളില്‍ ഒടിവുകള്‍; അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരെ പരിശോധിച്ച ഡോക്ടര്‍ പറയുന്നു

single-img
22 June 2020

ഇന്ത്യ -ചൈന അതിർത്തിയായ ലഡാക്കിന് സമീപത്തെ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. നല്ല മൂർച്ചയേറിയ ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകളും ശരീരത്തില്‍ ഒന്നിലധികം ഒടിവുകളും ഉണ്ടായിരുന്നതായി സൈനികരെ പരിശോധിച്ച ഡോക്ടർ വെളിപ്പെടുത്തി.

രാജ്യത്തിനായി രക്തസാക്ഷികളായ സൈനികരുടെ മൃതദേഹങ്ങളുടെ അവസ്ഥയില്‍ നിന്ന് അവര്‍ കടുത്ത യുദ്ധത്തില്‍ ഏര്‍പ്പെട്ടതായാണ് മനസ്സിലാവുന്നത് എന്ന് മൃതദേഹങ്ങള്‍ പരിശോധിച്ച സോനം നൂര്‍ബൂ മെമ്മോറിയല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ പേര് വെളിപ്പെടുത്താതെ ദേശീയ മാധ്യമത്തിനോട് സംസാരിക്കവെ വെളിപ്പെടുത്തി. കഴിഞ്ഞ വാരം അതിർത്തിയായ ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യാ- ചൈനാ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.