ഇനിയും തുറക്കാത്ത അത്ഭുത ലോകം; മനുഷ്യര്‍ക്ക് ഇതുവരെ കണ്ടെത്താനായത് കടലിനടിയിലെ 6 ശതമാനം വിവരങ്ങള്‍ മാത്രം

single-img
21 June 2020

ഭൗമ രഹസ്യങ്ങളെ സംബന്ധിച്ച് ഇന്നും മനുഷ്യന് കാര്യമായി ഒന്നും മനസ്സിലായിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍. ഈ ലോകത്തില്‍ എല്ലാം മനസ്സിലായി എന്നഹങ്കരിക്കുന്ന മനുഷ്യ സമൂഹം ഇതുവരെ കടലിനടിയിലെ 6 ശതമാനം വിവരങ്ങള്‍ മാത്രമേ ശേഖരിച്ചിട്ടുള്ളു എന്ന് ബ്രിട്ടീഷ് ശാസ്ത്രലോകം പറയുന്നു . കഴിഞ്ഞ ദിവസം നിപ്പോണ്‍ ഫൗണ്ടേഷന്‍-ജെബ്‌കോ സീബെഡ് 2030 എന്ന പദ്ധതിയുടെ ഭാഗമായ ഗവേഷണ റിപ്പോര്‍ട്ടിലണ് ഭൂമിയുടെ രഹസ്യങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത പറയുന്നത്.

മനുഷ്യന്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന മാപ്പിലെ കറുത്ത പ്രദേശങ്ങള്‍ നാം ഇതുവരെ എക്കോസൗണ്ട് സംവിധാനം ഉപയോഗിച്ച് പര്യവേക്ഷണം നടത്താത്തവയാണെന്നും ജെബ്‌കോ സാങ്കേതിക വിദഗ്ധര്‍ അറിയിച്ചു. അത്യാധുനികമായ സംവിധാനങ്ങള്‍ ഏറെ ഉപയോഗിച്ചിട്ടും കടലിനടിയിലെ ലോകം എന്താണെന്ന് മനുഷ്യന്‍ വളരെകുറച്ചേ മനസ്സിലാക്കിയിട്ടുളളു എന്ന് സാരം.

യുഎസ്എയും ബ്രിട്ടണും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആത്യാധുനിക റോബോട്ടുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം . ധാരാളമായി റോബോട്ടുകളെ ഒരേസമയം കടലിന്റെ അടിത്തട്ടില്‍ എത്തിച്ചുള്ള സര്‍വേയാണ് നടക്കുന്നത്. ഇപ്പോള്‍ അര്‍മാദാ എന്ന കമ്പനി വഴിയാണ് സമുദ്രപര്യവേഷണം നടക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ മാധ്യമങ്ങളെ അറിയിച്ചു. നിലവില്‍ ഉപഗ്രഹങ്ങളുടെ അള്‍ട്ടീമീറ്റര്‍ സാങ്കേതികത കടലിനിടയിലെ വിവരങ്ങള്‍ കണ്ടെത്താന്‍ മനുഷ്യനെ സഹായിക്കുന്നുണ്ട്.

പക്ഷെ ഇവയിലൂടെ ഒരു കിലോമീറ്റര്‍ അടിയില്‍വരെയുള്ള വിവരങ്ങള്‍ മാത്രമേ ഉപഗ്രഹചിത്രങ്ങളിലൂടെ വ്യക്തമാകൂ എന്ന പരിമിതിയും ഗവേഷകര്‍ കാണിക്കുന്നു. വേറെ ഒരു പദ്ധതി കടലിന്റെ ഭൂപടം തയ്യാറാക്കലാണ്. അതിലേക്കും ഇപ്പോള്‍ നാലിലൊന്ന് വിവരങ്ങളാണ് ലഭിച്ചിരി ക്കുന്നത്.