ആരോഗ്യ മന്ത്രിയെ സോഷ്യൽ മീഡിയയിൽ അശ്ലീലമായി ചിത്രീകരിച്ച സംഭവം; ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ കേസെടുത്തു

single-img
21 June 2020

സംസ്ഥാന ആരോഗ്യവകുപ്പ്മന്ത്രി കെ കെ ശൈലജയെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല രൂപത്തിൽ ചിത്രീകരിച്ച് വ്യാപകമായി പ്രചാരണം നടത്തിയതിനെതിരെ കോഴിക്കോട് മുക്കം പോലീസ് ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി നൽകിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

അഷ്ഫാക്ക് അഹമ്മദ് എന്ന് പേരുള്ള ഒരു ഫേസ്‌ബുക്ക് ഐഡിയില്‍ നിന്നാണ് മന്ത്രിയെ അശ്ലീല രൂപത്തിൽ ചിത്രീകരിച്ച് പോസ്റ്റ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തില്‍ ഒരു പോസ്റ്റ് വന്നിട്ടും ഗ്രൂപ്പ് അഡ്മിൻമാരാരും ഇത് നീക്കം ചെയ്യാനും തയ്യാറായില്ല.