കോണ്‍ഗ്രസ് ഭരണത്തിലെ ശല്യങ്ങളാല്‍ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി: ബിജെപി എംപി പ്രജ്ഞ്യാ സിംഗ് ഠാക്കൂര്‍

single-img
21 June 2020

കോൺഗ്രസ് നടത്തുന്ന ഭരണത്തിലെ ശല്യങ്ങളാൽ തനിക്ക് കാഴ്ച നഷട്‌പ്പെട്ടതുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രജ്ഞ്യാ സിംഗ് ഠാക്കൂര്‍.
അവസാന ഒന്‍പത് വര്‍ഷമായി കോണ്‍ഗ്രസില്‍ നിന്ന് നിരന്തരം പീഢനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്നും. ഇതിനാൽ പല ബുദ്ധിമുട്ടകളും സഹിക്കേണ്ടി വന്നെന്നും എംപി പറയുന്നു.

പക്ഷെ ഇവർ ഉയർത്തുന്ന വാദം തികച്ചും അസംബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ശര്‍മ അറിയിച്ചു. എക്കാലവും സ്ത്രീകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ഇപ്പോൾ തെറ്റിദ്ധാരണ പരത്താനാണ്
അവർ ഈ വാദം ഉയര്‍ത്തിയിരിക്കുന്നതെന്നും ശര്‍മ അറിയിച്ചു.

2008ൽ നടന്ന മാലേഗാവ് സ്ഫോടനത്തില്‍ 9 വര്‍ഷം തടവിലായിരുന്ന പ്രജ്ഞ്യാ താക്കൂര്‍ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവർ പ്രതിയായ മാലേഗാവ് സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.