നിപ ബാധിച്ച് ജനങ്ങൾ പേടിയോടെ കണ്ടിരുന്ന തന്നെ എംപിയായ മുല്ലപ്പള്ളി വിളിച്ചതുപോലുമില്ല, ശൈലജ ടീച്ചര്‍ കാണാന്‍ വന്നത് വലിയ കരുത്തായി: മന്ത്രി ശൈലജ രാജകുമാരിയും റാണിയുമൊക്കെയാണെന്ന് നഴ്‌സിങ് അസിസ്റ്റൻ്റ് അജന്യ

single-img
20 June 2020

ആരോഗ്യമന്ത്രിയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച്, നിപ രോഗം ഭേദമായ നഴ്‌സിങ് അസിസ്റ്റന്റ് അജന്യയും രംഗത്ത്. എംപിയായിരുന്നിട്ട് പോലും മുല്ലപ്പള്ളി തന്നെ വിളിച്ചില്ലെന്നു അവർ പഞ്ഞു. 

രോഗം ഭേദമായിട്ടും ആളുകള്‍ തന്നെ പേടിയോടെ നോക്കിയിരുന്നു. എന്നാല്‍ ശൈലജ ടീച്ചര്‍ കാണാന്‍ വന്നത് വലിയ കരുത്തായി എന്നും നിപ ബാധിച്ച് ചികില്‍സിച്ച് ഭേദമായ അജന്യ വ്യക്തമാക്കി.മന്ത്രി ശൈലജ രാജകുമാരിയും റാണിയുമൊക്കെയാണ്, നമ്മുടെ കേരളക്കരക്കാരുടെ ആകെ. എനിക്ക് അതില്‍ ഒരു സംശയവുമില്ല. 

അന്ന് വടകര എംപിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്ന് ഒരു ഫോണ്‍കോളിലൂടെ പോലും അദ്ദേഹം ഞങ്ങളുടെ കാര്യമൊന്നും അന്വേഷിച്ചിട്ടില്ലെന്നും അജന്യ പറഞ്ഞു. 

ടീച്ചറായിരുന്നു കൂടെയുണ്ടായത്. ഹോസ്പിറ്റലില്‍ വന്ന് കാണാനും പിന്നീട് രോഗം ഭേദമായി പഠനത്തിലേക്ക് കടന്നപ്പോള്‍ വിളിച്ച് അന്വേഷിക്കാനും ശൈലജ ടീച്ചര്‍ തയ്യാറായിരുന്നുവെന്ന് അജന്യ ഓര്‍മ്മിക്കുന്നു. 

ആരോഗ്യമന്ത്രി ശൈലജയെ നിപ രാജകുമാരി, കോവിഡ് റാണി എന്നിങ്ങനെയായിരുന്നു മുല്ലപ്പള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തിനിടെ പരിഹസിച്ചത്.