ചൈനീസ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നവരുടെ കാലുകള്‍ തല്ലിയൊടിച്ച് വീടിന് തീയിടണം: ബിജെപി നേതാവ് ജോയ് ബാനര്‍ജി

single-img
20 June 2020

ചൈനീസ് നിർമ്മിതമായ വസ്തുക്കള്‍ ഉപയോഗിക്കുന്നത് രാജ്യത്തെ ജനങ്ങള്‍ നിര്‍ത്തണമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് ജോയ് ബാനര്‍ജി. ഈ മുന്നറിയിപ്പ് ലഭിച്ച ശേഷവും ചൈനീസ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നും വീടിന് തീയിടണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അതിർത്തിയിൽ ചൈനീസ് സൈനികരുമായി നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“നമ്മൾ ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനയിൽ നിന്നുള്ള ഉത്പ്പന്നങ്ങളെ നാം ബഹിഷ്‌ക്കരിക്കണം. എന്നിട്ടും ആരാണോ ഇപ്പോഴും ഉപയോഗിക്കുന്നത് അവര്‍ അതില്‍ നിന്ന് പിന്മാറണം. അങ്ങിനെ ചെയ്തില്ലെങ്കിൽ പെട്ടെന്ന് തന്നെ കാലുകള്‍ തല്ലിയൊടിക്കുകയും വീടിന് തീ വെക്കണം.”- ജോയ് ബാനര്‍ജി പറഞ്ഞു.