കോവിഡ് : കര്‍ഫ്യു പൂർണ്ണമായി പിന്‍വലിച്ച് സൗദി അറേബ്യ

single-img
20 June 2020

സൗദി കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിൽ വരും. നേരത്തെ കോവിഡ് നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തിയത്. അതിലെ രണ്ട് ഘട്ടങ്ങള്‍ ഇന്നത്തോടെ അവസാനിക്കും. അടുത്ത ഘട്ടത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് വരുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാളെ മുതൽ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാം.

ഇതോടൊപ്പം രാജ്യത്തെ കളി സ്ഥലങ്ങളും സ്പോര്‍ട്സ് ക്ലബ്ബുകളും ജിമ്മുകളും നാളെ മുതല്‍ തുറക്കും. എന്നാൽ ഉംറക്കും സന്ദര്‍ശന വിസക്കുമുള്ള വിലക്കുകള്‍ തുടരുകയും അന്താരാഷ്ട്ര വിമാനങ്ങൾ തുടങ്ങേണ്ടതില്ല എന്നുമാണ് തീരുമാനം.ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥിതിഗതി നിരീക്ഷിച്ച് പ്രഖ്യാപിക്കും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അറിപ്പുണ്ടാകുന്നത് വരെ തുറക്കില്ല. ജനങ്ങൾ മാസ്കില്ലാതെ പുറത്തിറങ്ങിയാല്‍ ആയിരം റിയാലാണ് പിഴ ഈടാക്കുക.