കേരളത്തിൽ കൊവിഡ് കൂടുതൽ വ്യാപിക്കണമെന്നതാണ് പ്രതിപക്ഷ താൽപര്യം: കാനം രാജേന്ദ്രൻ

single-img
20 June 2020

കേരളത്തിൽ കൊവിഡ് കൂടുതൽ വ്യാപിക്കണമെന്നതാണ് പ്രതിപക്ഷ താൽപര്യമെന്നും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാടിനൊപ്പമാണ് തങ്ങളെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദൻ. സംസ്ഥാനം അഭിമുഖീകരിക്കുന്ന ആരോഗ്യ വിഷയങ്ങളും പ്രവാസികളുടെ പ്രശ്നവും ഒരുമിച്ച് കൊണ്ട് പോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ തീരുമാനം സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം വൈകിപ്പിച്ചിരുന്നു. ഈ മാസം 24 വരെ ഗള്‍ഫിൽ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ടെന്നും ഇന്ന് മുതൽ നടപ്പാക്കാൻ തീരുമാനിച്ചത് 25 മുതൽ നിർബന്ധമാക്കിയാൽ മതിയെന്നുമായിരുന്നു സർക്കാരിന്റെ പുതിയ തീരുമാനം.