ഇന്ത്യയുടെ ശത്രുക്കൾ ഒന്നിക്കുന്നു: അതിർത്തിയിൽ പാ​ക് ഡ്രോ​ൺ ഇന്ത്യ വെ​ടി​വ​ച്ചി​ട്ടു

single-img
20 June 2020

ഇന്ത്യ- പാക് അ​തി​ർ​ത്തി​യി​ൽ പാ​ക് ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ട​താ​യി ഇന്ത്യ. ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ലാ​ണ് സം​ഭ​വം. അ​തി​ർ​ത്തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ന്മാ​രാ​ണ് ഡ്രോ​ൺ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​ത്.

 ഡ്രോ​ണി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം കാ​ഷ്മീ​രി​ൽ വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ആ​റു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു. 

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ നി​ര​വ​ധി ത​വ​ണ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ പാ​ക് സൈ​ന്യം വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചെെനയുമായി നിലനിൽക്കുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തിൽ സാഹചര്യം മുതലെടുക്കുവാനുള്ള നീക്കമാണ് പാകിസ്താൻ്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.